റിയാദ് വിമാനത്താവളത്തിന് നേരെ വൻ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 309 പേർക്ക് പരിക്ക്
കൊല്ലപ്പെട്ടവരിൽ 8 പ്രവാസികൾ. ഒരാഴ്ചക്കിടെ റിയാദ് എയർപോർട്ടിൽ മാത്രം കൊലപ്പെട്ടവർ 18 ആയി റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. പരിക്കേറ്റവരിൽ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടുന്നു; ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിമാനത്താവള പാസഞ്ചർ ടെർമിനലിൽ നടന്ന ആക്രമണത്തിൽ യാത്രക്കാരും വിമാനത്താവള, വിമാന ജീവനക്കാരുമാണ് അപകടത്തിൽ പെട്ടത്. ആക്രമണം ഭൗതിക നാശനഷ്ടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇതിന്റെ വ്യാപ്തി ഇപ്പോഴും വിലയിരുത്തിവരികയാണ്. ആക്രമണത്തിൽ ഇരകളായവരിൽ 4…
റിയാദ് എയർപോർട്ട് വീണ്ടും ആക്രമിച്ചു; പാസഞ്ചർ ടെർമിനലിൽ ഉണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്, വിമാനത്താവള പ്രവർത്തനം നിർത്തിവെച്ചു
റിയാദ്: രാജ്യത്തെ സിവിൽ ഏവിയേഷൻ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് (ശനിയാഴ്ച) അറിയിച്ചു. 2026 ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്കാണ് ആക്രമണം നടന്നതെന്നും, ഇതിൽ നിരവധി പേർക്ക് പരിക്കേറ്റതായും അതോറിറ്റി വ്യക്തമാക്കി. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം കണക്കാക്കിവരികയാണ്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും വരെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ…
അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പിണറായി വിജയൻ അടക്കം നേതാക്കളെയും കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. ക്രമസമാധാനനില ഉറപ്പാക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിനെയും ഉൾപ്പെടെ 20,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യവിച്ചിരിക്കുന്നത്. ജന്തർമന്ദറിൽ നടക്കുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുള്ളതിനാൽ, തലസ്ഥാനത്തുടനീളം കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഇതുവരെ 400-ലധികം ആളുകളെ മുൻകരുതൽ നടപടിയായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കാശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 ഡൽഹി…
റിയാദ് വിമാനത്താവള ഹൂതി ആക്രമണം; സഊദിയ പൈലറ്റ് ഉൾപ്പെടെ 3 പൗരന്മാർ കൊല്ലപ്പെട്ടു
റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു പൈലറ്റ് അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളെയും സഊദിയ എയർലൈൻസിനെയും ലക്ഷ്യം വെച്ച് രണ്ട് ആക്രമണങ്ങളാണുണ്ടായത്. ഇന്നലെയുണ്ടായ ആക്രമണത്തിൽ സഊദിയ എയർലൈൻസ് ക്യാപ്റ്റൻ ഹമൂദ് അലി അൽ ഖത്താമിയാണ് കൊല്ലപ്പെട്ടത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ തങ്ങളുടെ ഒരു ജീവനക്കാരൻ രക്തസാക്ഷിയായ വിവരം സഊദിയ കമ്പനി അറിയിച്ചു. രക്തസാക്ഷിയുടെ കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തിയ കമ്പനി, വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന…
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി. സർക്കാരും സിപിഎമ്മും പ്രതിരോധത്തിൽ മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്.…
മിസൈൽ ആക്രമണങ്ങൾ: റിയാദിലേക്കുള്ള സര്വീസുകള് റദ്ദാക്കി വിവിധ ഇന്ത്യന് വിമാനക്കമ്പനികള്
ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില് ഹൂതി വിമതര് മിസൈല് ആക്രമണങ്ങള് നടത്തിയതിനെ തുടര്ന്ന് റിയാദിലേക്കുള്ള സര്വീസുകള് റദ്ദാക്കി വിവിധ ഇന്ത്യന് വിമാനക്കമ്പനികള്. ഇന്ഡിഗോ, എയര് ഇന്ത്യ, എയര് ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികള് മേഖലയിലെ സുരക്ഷ കണക്കിലെടുത്ത് ഒക്ടോബര് 10 വരെയാണ് വിമാന സര്വീസുകള് റദ്ദാക്കിയിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും രണ്ടു വിമാന സര്വീസുകള് റദ്ദാക്കിയിട്ടുണ്ട്. ഇറാന് പിന്തുണയുള്ള ഹൂതികള് കഴിഞ്ഞ ദിവസങ്ങളില് സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്, സൈനിക കേന്ദ്രങ്ങള്, എണ്ണ ശാലകള് എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള് നടത്തിയിരുന്നു. സൗദി വ്യോമമേഖലയില് സര്വീസ്…

